മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 14 ലക്ഷം കടന്നു; മരണം 37,056

മഹാരാഷ്ട്രയിൽ പുതിയ 16,476 കോവിഡ് 19 കേസുകളും 394 മരണങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ 16,104 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി. മരണസംഖ്യ 37,056.

സംസ്ഥാനത്ത് ഇത് വരെ 11,04,426 പേരുടെ അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 14,00,922 ആയി ഉയർന്നു. നിലവിൽ 2,59,006 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈ നഗരത്തിൽ 2,352 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതർ 2,07,620 ആയി ഉയർന്നു. 43 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 8,972 ആയി ഉയർന്നു.

കല്യാൺ ഡോംബിവ്‌ലിയിൽ 373 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

പൂനെ നഗരത്തിൽ 1,069 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . ഇതോടെ രോഗബാധിതർ 1,56,783 ആയി ഉയർന്നു. 25 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തട്ടോടെ മരണസംഖ്യ 3,553 ആയി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News