പുതിയ സവിശേഷതകളുമായി വാട്സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാം

വാട്സാപ്പിലെ പുതിയ സ്വകാര്യത നയവും മറ്റും ടെലഗ്രാമിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വാട്സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാം പുതിയ സവിശേഷതകളുമായി എത്തുകയാണ്. ഗ്രൂപ്പ് വിഡിയോ കോള്‍ അടക്കമുള്ള സേവനങ്ങല്‍ ഇനി ലഭ്യമാകും.

വീഡിയോ കോള്‍
ഇനിമുതല്‍ ടെലഗ്രാമിന്റെ ആപ്ലിക്കേഷനിലും വെബ് പ്ലാറ്റ്ഫോമിലും വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. വീഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂ, ഗൂഗിള്‍ മീറ്റ് എന്നിവയോട് കിടപിടിക്കുന്ന രീതിയിലാണ് പുതിയ സവിശേഷതകള്‍ ടെലഗ്രാം അവതരിപ്പിക്കുന്നത്.

ടാബ്ലറ്റുകളിലും, ഡെസ്ക്ടോപ്പിലും വലിയ കാന്‍വാസിലേക്ക് വീഡിയോ കോള്‍ മാറും. ഗ്രൂപ്പ് വീഡിയോ കോളില്‍ ഉള്ളവരെ ഗ്രിഡ് വ്യൂ മുഖേന കാണാനും സാധിക്കും. ഇനിമുതല്‍ വീഡിയോ കോള്‍ പുതിയ വിന്‍ഡോയിലായിരിക്കും. കോളില്‍ തുടരുമ്പോള്‍ തന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ഈ സംവിധാനം സഹായിക്കുന്നു.

ആനിമേഷന്‍
യൂസര്‍ ഇന്റര്‍ഫെയ്സിലും (യു.ഐ) ടെലഗ്രാം നിരവധി മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. സന്ദേശങ്ങള്‍ അയക്കുമ്പോഴും സ്വീകരിക്കുമ്പോളും മാറുന്ന ആനിമേറ്റഡ് പശ്ചാത്തലങ്ങള്‍. മെസേജുകള്‍ക്കും പ്രത്യേകം ആനിമേഷനുകള്‍ സ്റ്റിക്കറുകള്‍, ഇമോജികള്‍ എളുപ്പത്തില്‍ ചാറ്റില്‍ ഉപയോഗിക്കാന്‍ സാധിക്കും.

ടെലഗ്രാം ഇപ്പോൾ ഐ.ഒ.എസില്‍ രണ്ട് ഐക്കണുകൾ കൂടി ചേർക്കുന്നു, ലോഗിൻ വിവരങ്ങള്‍, കമാൻഡുകൾ ബ്രൗസ് ചെയ്യുന്നതിന് പ്രത്യേക മെനു, കൂടുതൽ ആനിമേറ്റുചെയ്‌ത ഇമോജികൾ. സ്വന്തമായി സ്റ്റിക്കറുകൾ സൃഷ്ടിക്കാനും അത് ഉപയോഗിക്കാനുമുള്ള സംവിധാനവും ഇനിമുതല്‍ ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel