ലേഡി സൂപ്പര്‍സ്റ്റാറിന്റെ കൈയിലിരിക്കുന്ന കുഞ്ഞ് ആര്? ആകാംക്ഷയോടെ ആരാധകര്‍

മലയാളത്തില്‍ നിന്നും തുടങ്ങി ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല നടിമാരിലൊരാളായി മാറിയിരിക്കുന്ന താരമാണ് നയന്‍താര. തെന്നിന്ത്യ നയന്‍സിനെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്

നയന്‍താരയുടെ പുതിയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന നയന്‍താരയും തൊട്ടരികില്‍ വിഘ്‌നേഷ് ശിവനുമുളള ചിത്രമാണ് പുറത്തുവന്നത്. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ഇരുവരും. ഫൊട്ടോ പുറത്തുവന്നതു മുതല്‍ നയന്‍താരയുടെ കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ആറു വര്‍ഷമായി നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാണ്. അടുത്തിടെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍താര വെളിപ്പെടുത്തിയിരുന്നു. തമിഴിലെ ഒരു സ്വകാര്യ ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് നയന്‍താര വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയത്. കയ്യിലുള്ളത് എന്‍ഗേജ്‌മെന്റ് റിങ്ങാണെന്ന് അവതാരകയോട് നയന്‍താര പറയുകയായിരുന്നു.

‘നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി. ഇരുവരും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെ വിവാഹവും ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News