വെള്ളിക്കുളങ്ങര അമ്പനോളിയില്‍ ആന ചരിഞ്ഞു

വെള്ളിക്കുളങ്ങര അമ്പനോളിയില്‍ ആന ചരിഞ്ഞു. അമ്പനോളി വെള്ളച്ചാട്ടത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ആന ചരിഞ്ഞത്. ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ആന ചരിയാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

തുമ്പികൈക്ക് മുറിവ് പറ്റി ചോര വാര്‍ന്ന നിലയിലാണ് അമ്പനോളിയിലെ ഒഴിഞ്ഞ പറമ്പില്‍ കാട്ടാനയുടെ മൃതദേഹം കണ്ടത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മഞ്ജുവിന്റെ ഒഴിഞ്ഞ പറമ്പില്‍ തുമ്പിക്കൈക്ക് മുറിവ് പറ്റിയ നിലയിലായിരുന്നു കാട്ടാനയുടെ മൃതശരീരം.

ഉടന്‍ തന്നെ വെളളിക്കുളങ്ങര ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഏകദേശം 10 വയസ് പ്രായമായ കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയതാകാം തുമ്പിക്കൈക്ക് മുറിവ് പറ്റാന്‍ കാരണമെന്നാണ്  വനംവകുപ്പിന്റെ നിഗമനം. ഇന്ന് മ്യഗഡോക്ടര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News