‘പി ബിജു: പോരാട്ടത്തിന്റെ മാനിഫെസ്റ്റോ’; എം വിജയകുമാർ പ്രകാശനം ചെയ്തു

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയും കവിയുമായ എസ് രാഹുൽ എഡിറ്റ് ചെയ്ത ‘പി ബിജു: പോരാട്ടത്തിന്റെ മാനിഫെസ്റ്റോ’ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ പ്രകാശനം ചെയ്തു.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ ഓർമ കുറിപ്പുകൾ, പി ബിജുവിന്റെ ലേഖനങ്ങൾ, സമരച്ചിത്രങ്ങൾ എന്നിവ അടങ്ങിയ പുസ്തകം സോഷ്യലിസ്റ്റ് ലിറ്ററേച്ചർ ആണ് പ്രസാധനം ചെയ്തത്.

എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News