കേന്ദ്രത്തിനെതിരെ രാഹുൽ; പാചകവാത വില കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം

കേന്ദ്രം പാചകവാതക വില കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില കുറച്ചതെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

‘പ്രൈസ് ഹൈക്’ എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ രാഹുൽഗാന്ധി പാചക വാത വില വർധവിൽ കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വില വർധനവ്​ മൂലം സർക്കാരിന്‍റെ വികസന പ്രസംഗങ്ങൾക്ക് അപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരായെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.

അതേസമയം, ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവര്‍ധന താങ്ങാനാവാത്തതിനെ തുടര്‍ന്ന് എല്‍.പി.ജി. സിലിണ്ടറുകള്‍ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സര്‍വേ അടിസ്ഥാനമാക്കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News