‘വിശുദ്ധ മെജോ’ ജനുവരിയില്‍ തീയറ്ററിലേക്ക്

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം വിശുദ്ധ മെജോ ജനുവരിയില്‍ പ്രേക്ഷകരിലേക്കെത്തുന്നു. കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡിനോയ് പൗലോസും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ നായകന്‍ മാത്യു തോമസും ലിജോ മോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയം ആണ് ചിത്രത്തിന്റെ പ്രമേയം.

2019 ല്‍ ഡിനോയ് പൗലോസിന്റെ തിരക്കഥയില്‍ ഒരുക്കിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തില്‍ ഡിനോയുടെ നായിക ആയി എത്തുന്നത് ജയ് ഭീം എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്തിന്റെ പ്രിയ നടിയായി മാറിയ ലിജോ മോളാണ്. വിനോദ് ഷൊര്‍ണ്ണൂര്‍, ജോമോന്‍, ഷമീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News