കശ്മീര്‍ അതിര്‍ത്തിയില്‍ തീപിടിച്ച ടെന്റില്‍നിന്നും രക്ഷപ്പെടുന്നതിനിടെ ബി എസ് എഫ് ജവാന്‍ മരിച്ചു

കശ്മീരില്‍ അതിര്‍ത്തിയില്‍ തീപിടിച്ച ടെന്റില്‍നിന്നും രക്ഷപ്പെടുന്നതിനിടെ ബി എസ് എഫ് ജവാന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത് ഇന്നലെ രാത്രി ആണ് സംഭവം.

അനീഷ് ജോസഫ് കാവല്‍ നിന്നിരുന്ന ടെന്റ്റിന് തീ പിടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയപ്പോള്‍ പരിക്കേറ്റാണ് മരിച്ചത്. കശ്മീർ അതിർത്തിയിലെബാരമുള്ളാ ഭാഗത്താണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി ടെൻ്റിൽ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്. ഇതിനിടെ ഇദ്ദേഹം തങ്ങിയ ടെൻ്റിന് തീപിടിക്കുകയും ടെൻ്റിൽ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ടെൻ്റിൽ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്. അനീഷിൻ്റെ ഭാര്യ സിആർപിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News