ഐശ്യര്യ റായിക്ക് ഇഡി നോട്ടീസ്

ബോളിവുഡ് താരം ഐശ്വര്യാ റായിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. പനാമ പത്രം നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് അന്വേഷണ സംഘം താരത്തിന് എതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണം എന്നും ഐശ്വര്യാ റായിയുടെ അഭിഭാഷകൻ അന്വേഷണ സംഘത്തെ അറിയിച്ചു.

വിഷയത്തിൽ നിയമോപദേശം തേടിയതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴസ്മെൻ്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. രണ്ടായിരത്തി പതിനാറിലാണ് നികുതി വെട്ടിപ്പ് നടത്താൻ ഐശ്വര്യാ റായ് വിദേശ രാജ്യങ്ങളിൽ അനധികൃത നിക്ഷേപം നടത്തിയതായി പനാമ പത്രം വെളിപ്പെടുത്തിയത്.

വ്യവസായ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരുടെ പേരുകളും പനാമ പത്രം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News