ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ഇടുക്കി ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

പൊലീസ് സർജൻ്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. പോസ്റ്റ്മോർട്ടത്തിനുശേഷം സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ ധീരജിൻ്റെ ഭൗതീക ദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.

എറണാകുളം ഉൾപ്പെടെ 17 കേന്ദ്രങ്ങളിൽ പൊതു ദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം, കേസിൽ ഇന്നലെ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി കുറ്റം സമ്മതിച്ചു. ഇയാളെ ഇടുക്കി സ്റ്റേഷനിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

നിഖിലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ 6 പേരാണ് ഇതുവരെ പിടിയിലായത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു പൊലീസ് അറിയിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിലാകെ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here