ധീരജ് വധം; കീഴടങ്ങിയ രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെഎസ്യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റ് ടോണി തേക്കിലക്കാടൻ, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് ഇന്നലെ കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ആറ് പേരാണ് പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.പീരുമേട് സബ് ജയിലിൽ റിമാൻഡില്‍ കഴിയുന്ന നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം.

തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജ് അവസാനവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുത്തിയത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News