സംസ്ഥാനമെങ്ങും ആയുധ പരിശീലന ക്യാംപുകള്‍; കുട്ടികളും ഭാഗം, ആര്‍എസ്എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നു

സംസ്ഥാനമെങ്ങും ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചാണ് ആര്‍ എസ് എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നത്. ചെറിയ കുട്ടികളെ പോലും പങ്കെടുപ്പിച്ച് നടത്തുന്ന ഇത്തരം ക്യാംപുകളിലാണ് രാഷ്ട്രീയ എതിരാളികളെ ക്രൂരമായി കൊലപ്പെടുത്താനുള്ള പരിശീലനം നല്‍കുന്നത്. നേരത്തെ തലശ്ശേരി നങ്ങാറത്ത് പിടികയില്‍ നടത്തിയ ആര്‍എസ്എസ് ആയുധ പരിശീലന ക്യാംപിലെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്ത് വീട്ടിരുന്നു.ഇതിന് തൊട്ടടുത്താണ് സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നത്.

‘പ്രാഥമിക ശിക്ഷണ ശിബിരം ‘ എന്ന പേരിലാണ് ആര്‍ എസ് എസ് സംസ്ഥാനവ്യാപകമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഈ ക്യാമ്പുകളുടെ മറവിലാണ് ആയുധപരിശീലനം. ചെറിയ കുട്ടികള്‍ക്കുള്‍പ്പെടെയാണ് ആയുധപരിശീലനം നല്‍കുന്നത്. ദണ്ഡ് ഉപയോഗിച്ചുള്ള പരിശീലനമാണ് മുഖ്യം. മനുഷ്യനെ കീഴ്‌പ്പെടുത്തുന്നതിനും കൊല്ലുന്നതിനും ദണ്ഡ് എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നാണ് പരിശീലിപ്പിക്കുന്നത്. കൈകാലുപയോഗിച്ച് എതിരാളികളെ കീഴ്‌പ്പെടുത്താനുള്ള പരിശീലനവും നല്‍കുന്നുണ്ട്.

സംസ്ഥാനത്താകെ ഓരോ വര്‍ഷവും മുപ്പതിലധികം ക്യാമ്പുകള്‍ നടത്താറുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍. പുലര്‍ച്ചെ 3മണി മുതല്‍ ആണ് ആയുധപരിശീലനം ആരംഭിക്കുന്നത്. പ്രദേശത്തേക്ക് ഒരു ഈച്ച പോലും കടക്കാത്ത തരത്തില്‍ കനത്ത സുരക്ഷയാണ് ആര്‍ എസ് എസ് ഒരുക്കുക. ‘അക്രമിക്കലാണ് നല്ല പ്രതിരോധം ‘എന്നതാണ് ക്യാമ്പുകളുടെ മുദ്രാവാക്യം. തലശേരി നങ്ങാറത്ത് പീടികയില്‍ നടത്തിയ ആയുധ പരിശീലന ക്യാംപിന്റെ ദൃശ്യങ്ങള്‍ നേരത്തേ കൈരളി ന്യൂസ് ഒളിക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതിന് തൊട്ടടുത്തുള്ള പ്രദേശത്താണ് കഴിഞ്ഞ ദിവസം ഹരിദാസന്‍ എന്ന സി.പി.ഐ.എം. പ്രവര്‍ത്തകനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.

ഹരിദാസനെന്ന പാവം മല്‍സ്യതൊഴിലാളിയെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ക്രൂരമായി വെട്ടിക്കൊന്നവര്‍ ഈ ക്യാംപില്‍ പരിശീലനം ലഭിച്ചവരാണ്. ഓരോ ക്യാംപ് കഴിയുമ്പോഴും ആ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയെന്നതും ആര്‍എസ്എസിന്റെ അജണ്ടയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News