എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ  എ എ റഹീം , പി സന്തോഷ്‌കുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കൂടെ ഉണ്ടായിരുന്നു.

രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും യുവതി യുവാക്കളുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുമെന്നും എ എ റഹീം പറഞ്ഞു. ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുമെന്നും പി സന്തോഷ് കുമാറും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News