
റിലയന്‍സിന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ട്രെന്‍ഡ്‌സിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം. പരസ്യ മോഡലിന്റെ നെറ്റിയില്‍ പൊട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചാരണം. നോ ബിന്ദി നോ ബിസിനസ് എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ പ്രചാരണം നടക്കുന്നത്. ഷെഫാലി വൈദ്യയെന്ന സംഘ്പരിവാര്‍ അനുകൂലിയായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍.
Sorry @reliancetrends #nobindinobusiness pic.twitter.com/LrywHVR42X
— Shefali Vaidya. 🇮🇳 (@ShefVaidya) April 13, 2022
നേരത്തെയും പല ബ്രാന്‍ഡുകള്‍ക്കെതിരെയും ഇതേ രീതിയില്‍ നേരത്തെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. പൊട്ടില്ലാത്ത മോഡലുകളെ വച്ച് പരസ്യം നല്‍കുന്നത് മറ്റു മതസ്ഥരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണെന്നാണ് സംഘ്പരിവാര്‍ ആരോപണം. ഇത് ഹിന്ദുക്കളെ അപമാനിക്കലാണെന്നും ഇവര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here