JCB:ജെസിബി ഉപയോഗിച്ച് എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണം; അസാധാരണമായ മോഷണ സംഭവം ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

ജെസിബി ഉപയോഗിച്ച് എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണം. അസാധാരണമായ മോഷണ സംഭവം നടന്നത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ്. സാംഗ്ലിയിലെ മിറാജ് ഏരിയയിലെ ആക്സിസ് ബാങ്കിന്റെ എടിഎം മെഷ്യന്‍ ഉള്‍പ്പെടെയാണ് മോഷണം പോയത്. നഷ്ടപ്പെട്ട എടിഎം മെഷീനില്‍ 27 ലക്ഷം രൂപയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവം നടന്നത് ഞായറാഴ്ചയാണ്്. സമീപത്തുളള പെട്രോള്‍ പമ്പില്‍ നിന്നും മോഷ്ടിച്ച ജെസിബി ഉപയോഗിച്ചാണ് കളളന്മാര്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ‘പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ജെസിബി മോഷ്ടിക്കപ്പെട്ടു, തുടര്‍ന്ന് ഈ ജെസിബി ഉപയോഗിച്ച് എടിഎം മെഷ്യന്‍ മോഷ്ടിച്ചു. മോഷ്ടിച്ച ജെസിബിയും എടിഎം മെഷ്യനും കണ്ടെത്തി. എടിഎം മെഷീനില്‍ 27 ലക്ഷം രൂപയുണ്ടായിരുന്നു,’ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

മോഷ്ടാക്കളില്‍ ഒരാള്‍ ആദ്യം എടിഎമ്മില്‍ കയറി വാതില്‍ തുറന്നതിന് ശേഷം പുറത്തേക്ക് പോകുന്നത് എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിന് ശേഷം ജെസിബി ഉപയോഗിച്ച് എടിഎമ്മിന്റെ വാതില്‍ തകര്‍ക്കുകയും ശേഷം ജെസിബിയുടെ സഹായത്തോടെ എടിഎം മെഷ്യന്‍ മോഷ്ടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വിശദമായ അന്വേഷണം സംഭവത്തില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനോടകംതന്നെ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ വ്യാപിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും മൂലം ഭാവിയില്‍ ഇത്തരം മോഷണ ശ്രമങ്ങള്‍ വര്‍ധിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലൊന്ന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here