Gyanvapi: ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയില്‍

ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയില്‍. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. വിഷയത്തില്‍ രാഷ്ട്രീയ വിവാദം തുടരുകയാണ്. ( sc considers gyanvapi mosque issue )

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ നടപടികള്‍ ഇന്നലെ അവസാനിച്ചിരുന്നു. മസ്ജിദ് പരിസരത്തെ കിണറില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അവകാശപ്പെട്ടതിന് പിന്നാലെ വാരണാസി സിവില്‍ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സീല്‍ ചെയ്തിരുന്നു. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാണ് ശ്രമമെന്ന് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ്, സര്‍വേയെയും കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. സര്‍വേ പൂര്‍ത്തിയായ സ്ഥിതിക്ക് അക്കാര്യത്തില്‍ സ്റ്റേ ചോദിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. എന്നാല്‍ തുടര്‍ സര്‍വേ തുടങ്ങിയ സിവില്‍ കോടതിയുടെ മുന്നോട്ടുള്ള ഏത് നടപടിയും തടയണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടേക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാട് നിര്‍ണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News