Amicus Curiae: വിവാഹാഘോഷങ്ങളിലെ പാട്ടിന് പകര്‍പ്പവകാശം; പഠിക്കാന്‍ അമിക്കസ് ക്യൂറി

രാജ്യത്ത് വിവാഹാഘോഷങ്ങളിലും മറ്റും വെയ്ക്കുന്ന പാട്ടുകളുടെ(Songs) പകര്‍പ്പവകാശം(Copyright) സംബന്ധിച്ച വിഷയം പഠിക്കാന്‍ അമിക്കസ് ക്യൂറിയെ(Amicus Curiae) നിയമിച്ച് ഡല്‍ഹി ഹൈക്കോടതി(Delhi Highcourt). പകര്‍പ്പവകാശമുള്ള ഗാനങ്ങളുടെ വിതരണക്കാരായ ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് പ്രതിഭ എം. സിങ്ങാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുള്‍ ജോര്‍ജ് സ്‌കറിയയാണ് അമിക്കസ് ക്യൂറി.

‘ലുക്ക്പാര്‍ട്ട് എക്‌സിബിഷന്‍സ് ആന്‍ഡ് ഇവന്റ്‌സ്’ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി, തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ വിവാഹങ്ങളിലും മറ്റ് പൊതുവേദികളിലും സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പൊതുവേദികളില്‍ ഗാനങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നേടണമെന്നാണ് ഹര്‍ജിയിലെ വാദം. വിഷയം പഠിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പകര്‍പ്പവകാശ വിദഗ്ധനാണ് ചങ്ങനാശ്ശേരി സ്വദേശിയായ ഡോ. അരുള്‍ ജോര്‍ജ് സ്‌കറിയ. കേസ് ജൂലായ് ആറിന് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News