വീണാ വിജയനെതിരെ മാത്യു കുഴല്‍നാടന്‍ സഭയില്‍ ഉന്നയിച്ചത് പച്ചക്കള്ളം തന്നെ

വീണാ വിജയനെതിരെ മാത്യു കുഴല്‍ നാടന്‍ സഭയില്‍ ഉന്നയിച്ചത് പച്ചക്കള്ളം തന്നെ. ജെയ്ക്ക് ബാലകുമാര്‍ എന്നയാള്‍ തന്റെ മെന്റര്‍ ആണെന്ന് വീണാ പറഞ്ഞുവെന്നാണ് മാത്യു ആരോപിച്ചത്. എന്നാല്‍ വീണ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ ആരോപണത്തിന് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. തന്റെ മെന്റര്‍ എന്നല്ല എക്‌സാലോജിക്കിന്റെ അഡൈ്വസറി ബോര്‍ഡില്‍ ജെയ്ക്ക് ഉണ്ടെന്നാണ് വീണ പറയുന്നത്.

ജെയ്ക്ക് ബാലകുമാര്‍ വീണാ വിജയന്റെ മെന്റര്‍ അഥവാ ബുദ്ധി ഉപദേശകന്‍ ആണെന്നാണ് മാത്യു കുഴല്‍ നാടന്‍ MLA നിയമസഭയില്‍ പറഞ്ഞത്. ഇനി വീണാ എന്താണ് പറഞ്ഞതെന്ന് നോക്കം. ഏഷ്യാനെറ്റിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് കേള്‍ക്കുക. വീണയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ കസിന്‍ ബ്രദറായ ജൈക്കിനെ എക്‌സാലോജിക് സൊലൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റായി വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് ഐടി രംഗത്ത് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യവുമാണ്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ 19,447 ഡയരക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞ ജൈക് ബാലകുമാര്‍. PwC യുടെ നയപരമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ഒന്നും തന്നെ ജൈക്കിനില്ല താനും.കമ്പനിയുടെ റാങ്ക് ആന്റ് ഫയലില്‍ എത്രയോ താഴെയുള്ള ജെയ്ക്ക് ബാലകുമാര്‍, ഏഷ്യാ വന്‍കരയിലെ ഒരു പ്രോജക്റ്റും ഏറ്റെടുത്തില്ല. മാത്രമല്ല കേരള സര്‍ക്കാരിന്റെ പ്രോജക്റ്റ് ഏറ്റെടുത്ത PWC ഇന്ത്യ എന്ന കമ്പനിയാണ്. ജെയ്ക്ക് ബാലകുമാര്‍ ജോലി ചെയ്യുന്നത് PWC US എന്ന കമ്പിനിയിലും, ഇത് രണ്ടും രണ്ട് കമ്പനികള്‍ ആണ്. സര്‍ക്കാര്‍ നിയോഗിച്ച പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ ഇന്ത്യ സബ് കോണ്‍ട്രാക്ട് കൊടുത്ത വിഷന്‍ ടെക്കില്‍ കരാര്‍ ജോലി ചെയ്യുന്ന സ്വപ്ന കള്ളക്കടത്തില്‍ പ്രതി ആയാല്‍ അതിന് സര്‍ക്കാരും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മകളും മറുപടി പറയേണ്ടതുണ്ടോ? എക്‌സാലോജിക്ക് കമ്പനിയുടെ കണ്‍സള്‍ട്ടന്റ് എങ്ങനെ വീണയുടെ മെന്റര്‍ ആവും എന്ന ചോദ്യത്തിന് മാത്യു കുഴല്‍ നാടന്‍ ആണ് മറുപടി പറയേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News