സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കുന്നു

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ തീവ്രയജ്ഞ പ്രവർത്തനവുമായി ജീവനക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണ് ഈ ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം നടക്കുന്നത് .

ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഏറ്റെടുത്താണ് ജീവനക്കാർ അവധി ദിനമായ ഇന്ന് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഓഫീസുകളിൽ എത്തിയത്.

അടിയന്തര ആവശ്യങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇന്ന് അവധി.ഏകദേശം 25,000 ത്തിൽ അധികം ഫയലുകൾക്ക് ഇന്ന് തീർപ്പാക്കും. പൊതുജനങ്ങൾക്ക് ഇന്ന് മറ്റ് സേവനങ്ങൾ ലഭ്യമല്ല. കൊവിഡ് പ്രതിസന്ധി മൂലം തുടർ നടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ലക്ഷ്യം.

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നല്ല ഇടപെടലാണ് തദ്ദേശ സ്വയം ഭരണ വകുപ്പുകൾ നടത്തിവരുന്നത്.

പെൻഡിംഗ്‌ ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന്‌ മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള ഈ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here