മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫ് ആണ് മരിച്ചത്.  ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം.

മോഷണശ്രമം നടന്ന വീടിന് നൂറു മീറ്റർ അകലെ മറ്റൊരു വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. മോഷണം നടന്നത് ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ
രാജേന്ദ്രൻ്റെ വീട്ടിൽ.

രാജേന്ദ്രനുമായുള്ള മൽപ്പിടുത്തത്തിനു ശേഷം ഓടി രക്ഷപെട്ട മോഷ്ടാവിനെ 5.30 ഓടെ 150 മീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം  രാജേന്ദ്രന് മുഖത്ത് കടിയേറ്റ് പരിക്കേറ്റു. ഇയാൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

സ്ത്രീധനത്തുക നല്‍കണമെന്ന് ആവശ്യം; ഭര്‍തൃമാതാവ് യുവതിയെ പൊള്ളലേല്‍പ്പിച്ചുവെന്ന് പരാതി

ഇടുക്കി നെടുങ്കണ്ടത്ത് അന്‍പതിനായിരം രൂപ സ്ത്രീധനത്തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് യുവതിയെ പൊള്ളലേല്‍പ്പിച്ചുവെന്ന് പരാതി. വര്‍ഷങ്ങളായി സ്ത്രീധനം ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡനം തുടരുന്നതായി ബന്ധുക്കളും ആരോപിച്ചു. അടുപ്പില്‍ നിന്നും തീക്കൊള്ളിയെടുത്ത് ഭര്‍തൃമാതാവ് തന്റെ തലക്കടിച്ചുവെന്ന് യുവതി പറയുന്നു.

നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നെടുങ്കണ്ടം തൂക്കൂപാലം സ്വദേശിനിയായ 29 കാരിയുടേതാണ് പരാതി. മുഖത്തും തോളെല്ലിനും പരുക്കേറ്റ യുവതി നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് ഇവര്‍ പറയുന്നതിങ്ങനെ.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സഹോദരനും ഭാര്യയും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങളായ് സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഗാര്‍ഹിക പീഡനത്തിനിരയാക്കുകയാണെന്ന് മാതാവും പറഞ്ഞു.

സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദനം പതിവായിരുന്നുവെന്ന് ബന്ധുക്കളും ആരോപിച്ചു. യുവതിക്ക് മുഖത്തും ശരീരത്തും പരുക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News