ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; മുരളി ശ്രീശങ്കറിന് മെഡലില്ല

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷ ലോങ്ജംപിലെ ഫൈനല്‍ റൌണ്ടില്‍ ചരിത്രം രചിക്കാനായില്ലെങ്കിലും മലയാളി താരം ശ്രീശങ്കര്‍ മടങ്ങുന്നത് തല ഉയര്‍ത്തി തന്നെയാണ്. ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസാണ് ഈ പാലക്കാട്ടുകാരന്റെ അടുത്ത മത്സര വേദി.

ലോങ്ജംപിലെ സ്വപ്നദൂരമായ 8 മീറ്റര്‍ 19 തവണ മറികടന്നിട്ടുന്നെങ്കിലും ഒറിഗോണിലെ ഹെയ് വാര്‍ഡ് ഫീല്‍ഡിലെ പിറ്റില്‍ ശ്രീയുടെ കണക്കുകൂട്ടലുകള്‍ എല്ലാം പാളി.വാശിയേറിയ ഫൈനലില്‍ 7.96 ദൂരം ചാടിയ ശ്രീശങ്കര്‍ ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്താണ് . സീസണില്‍ മികച്ച ദൂരം കുറിച്ച ഗ്രീസിന്റെ ടെന്‍ടോഗ്ലു സ്വര്‍ണം നേടിയപ്പോള്‍ സ്വിസ് താരം ജഹാമറിനായിരുന്നു വെള്ളി. വീസ പ്രശ്‌നങ്ങള്‍ കാരണം ഡയമണ്ട് ലീഗ് നഷ്ടമായ ശ്രീശങ്കറിന് ഒളിംപിക് ചാംപ്യന്‍ കൂടിയായ ടെന്റോഗ്ലുവിനൊപ്പം മത്സരിക്കാനുള്ള അവസരമാണ് നഷ്ടമായത്.

ജൂണ്‍ മാസം ആദ്യം ഗ്രീസില്‍ നടന്ന വെനിസെലിയ – ചാനിയ 2022 അത്ലറ്റിക്സ് മീറ്റിലെ പങ്കാളിത്തം മാത്രമായിരുന്നു രാജ്യാന്തര മത്സരങ്ങളില്‍ ശ്രീയുടെ ഏക പ്രാതിനിധ്യം.8:36 മീറ്ററായിരുന്നു ശ്രീശങ്കറിന്റെ പേഴ്‌സണല്‍ ബെസ്റ്റ്. മുന്‍ രാജ്യാന്തര കായികതാരങ്ങളായ എസ് മുരളിയുടെയും കെ.എസ് ബിജി മോളുടെയും മകനായ ശ്രീശങ്കറിന്റെ അടുത്ത മത്സര വേദി കോമണ്‍വെല്‍ത്ത് ഗെയിംസാണ്. മലയാളികളുടെ അഭിമാന താരമായ ശ്രീശങ്കറിലൂടെ രാജ്യം സ്വപ്നം കാണുന്നത് സ്വര്‍ണ മെഡല്‍ തന്നെയാണ്.

വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News