Raid; എക്സൈസ് നയത്തിലെ ക്രമക്കേട്; ഡൽഹി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. എക്സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണയുടെ വീട് ഉൾപ്പെടെ ഡൽഹി-എൻസിആറിലെ 21 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്.

“സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണത്തിൽ പൂർണമായി സഹകരിക്കും. സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്ന നിലപാട് ഖേദകരമാണ്. ഇതുകൊണ്ടാണ് നമ്മുടെ രാജ്യം ഇതുവരെ നമ്പർ-1 ആകാത്തത്” – പരിശോധന വിവരം പങ്കുവച്ച് മനീഷ് ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

“വിദ്യാഭ്യാസം-ആരോഗ്യം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളിൽ ചിലർ അസ്വസ്ഥരാണ്. അതുകൊണ്ടാണ് ഡൽഹിയിലെ ആരോഗ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേർക്കുമെതിരെ തെറ്റായ ആരോപണങ്ങളുണ്ട്. കോടതിയിൽ സത്യം പുറത്തുവരും. ഇതുവരെ എനിക്കെതിരെ നിരവധി കേസുകൾ എടുത്തിട്ടുണ്ടെങ്കിലും ഒന്നും തെളിഞ്ഞിട്ടില്ല” – മറ്റൊരു ട്വീറ്റിൽ മനീഷ് സിസോദിയ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News