Paliyekkara Toll Plaza:പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് കൂടും

(Paliyekkara Toll Plaza)പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് കൂടും. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരും(rate hike). ഇരുവശത്തേക്കും പോകുന്നതിന് 10 മുതല്‍ 65 രൂപ വരെ വര്‍ധിക്കും.

15 ശതമാനത്തിന്റെ വര്‍ധനവാണ് ടോളില്‍ നടപ്പാക്കുന്നത്. കാറുകളുടെ ടോള്‍ 80ല്‍ നിന്ന് 90 രൂപ ആയിട്ടുണ്ട്. ഇരു വശത്തേക്കുമായി 135 രൂപ നല്‍കണം. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് കാറുകള്‍ക്ക് 120 രൂപയായിരുന്നത് 135 ആയിട്ടുണ്ട്. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ല്‍നിന്ന് 160 ആയി. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും വര്‍ധിച്ചു.

ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനി 315 രൂപ നല്‍കണം. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇന്നു മുതല്‍ 475 രൂപയാണ്. നിലവില്‍ ഇത് 415 രൂപയായിരുന്നു. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആയിട്ടുണ്ട്. ഒന്നിലേറെ യാത്രകള്‍ക്ക് നല്‍കിയിരുന്ന 665 രൂപയ്ക്ക് പകരം ഇനി 765 രൂപ നല്‍കണം.

നിരക്ക് വര്‍ധനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. ഇന്നലെ രാത്രി ഉഥഎക യുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News