Viral Video ; കിടിലന്‍ ഡാന്‍സുമായി ഭാവനയും സുഹൃത്തുക്കളും ; കണ്ണുതള്ളി ആരാധകര്‍

നടിമാരായ ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന നിസാം എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ച് നാലു പേരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മുണ്ട് മടക്കികുത്തി സ്റ്റൈലായി നടന്നുവരുന്നതും വീഡിയോയാല്‍ കാണാം.

സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിവലെ ‘ബാഗി ജീന്‍സും ഷോര്‍ട്‌സുമണിഞ്ഞ്’ എന്ന ഗാനത്തിന് അനുസരിച്ചാണ് നാല് പേരും ചുവടുവെയ്ക്കുന്നത്. ഷിബു ചക്രവര്‍ത്തി സംഗീത സംവിധാനം ചെയ്ത ഈ പാട്ട് ആലപിച്ചിരിക്കുന്നത് കൃഷ്ണചന്ദ്രന്‍, ലേഖ ആര്‍ നായര്‍, മനോ, സിന്ധു എന്നിവര്‍ ചേര്‍ന്നാണ്.ഇതിന്റെ വീഡിയോ ശില്‍പ ബാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് ശില്‍പ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേര്‍ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Shilpa Bala (@shilpabala)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News