shaurya chakra: ‘ശൗര്യചക്ര’ അയച്ചത് തപാല്‍ വഴി; നിരസിച്ച് സൈനികന്റെ കുടുംബം

ഗുജറാത്തില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക(soldier)ന്റെ ‘ശൗര്യചക്ര'(shaurya chakra) അയച്ചത് തപാല്‍ വഴി. അപമാനിച്ചെന്നും അതിനാൽ പുരസ്‌കാരം സ്വീകരിക്കാന്‍ കഴിയില്ലെന്നും കുടുംബം അറിയിച്ചു.

2017-ൽ ജമ്മു കാശ്മീരില്‍ തീവ്രവാദികളോട് പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മകന്‍ ലാന്‍സ് നായിക് ഗോപാല്‍ സിംഗ് ബദൗരിയയെ അപമാനിക്കുന്നതിനു തുല്യമാണിതെന്ന് പിതാവ് പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയാണ് ശൗര്യചക്ര.

അത് ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ തരേണ്ടതാണെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സൈന്യത്തിന് മെഡലുകള്‍ തപാല്‍ വഴി അയക്കാന്‍ കഴിയില്ല. ഇത് നിയമങ്ങള്‍ തെറ്റിക്കുക മാത്രമല്ല.

മരണപ്പെട്ട സൈനികനെയും കുടുംബത്തിനെയും അപമാനിക്കുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് കുടുംബം പുരസ്‌കാരം സ്വീകരിക്കാത്തതെന്ന് പിതാവ് പറഞ്ഞു. സാധാരണ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങള്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലോ ആഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തിലോ രാഷ്ട്രപതി ഭവനില്‍ വെച്ചു നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കാറുള്ളത്.

അത് ലോകം മുഴുവന്‍ ടിവിയിലൂടെ കാണുകയും ചെയ്യാറുണ്ട്. പ്രസിഡന്റ് അല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മെഡല്‍ നല്‍കുക. ഇതൊന്നുമില്ലാതെ തപാല്‍ വഴി അയക്കുന്നത് ശരിയെല്ലെന്നും പിതാവ് മുനിം സിംഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News