നവവധു തുങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നവവധു തുങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലോട് സ്വദേശി ബിജു ടൈറ്റസ് (29) നെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പേരുർക്കട സ്വദേശി സംജിത ( 28 )യാണ് മരിച്ചത്. സെപ്റ്റംബർ എട്ടാം തീയതിയാണ് നവവധു നെടുമങ്ങാട് വാടക വീട്ടിൽ ഫാനിൽ ഷാൾ കുരുക്കി തുങ്ങി മരിച്ചത്.

രാവിലെ 11. മണിയോടെയായിരുന്നു സംഭവം. നാലുമാസമായി ബിജുവും സംജിതയും തമ്മിൽ വിവാഹം നടന്നിട്ട്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു.

ബിജു കൺസ്ട്രഷൻ വർക്ക് ചെയ്യുന്ന ആളാണ്. ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നു. സംജിത പിണങ്ങി സംജിതയുടെ വീട്ടിൽ പോയി നിന്നിരുന്നു. ബിജു ആറാം തീയതി പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവരികയായിരുന്നു.

എന്നാല്‍ തിരികെ വീട്ടിലെത്തിയ സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതു ബന്ധപ്പെട്ടു ബിജു സംജിതയെ അടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുനില വീട്ടിന്റെ മുകളിൽ ചെന്ന് റൂമിൽ സംജിത തുങ്ങിമരിക്കുകയായിരുന്നു.

അതേസമയം ബിജു ഇത് കാണുകയും ഉടൻ തന്നെ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുകളുടെ പരാതിയിൽ മേൽ ബിജു ഇന്നലെ രാത്രി പാലോട് കുടുബ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്കല്ല മരണകാരണമെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News