TATA: ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകള്‍

ടാറ്റ ഹാരിയര്‍ എസ്യുവി മോഡല്‍ ലൈനപ്പ് രണ്ട് പുതിയ വേരിയന്റുകളോടെ വിപുലീകരിച്ചു. XMS, XMAS എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്റെ XM, XMA വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. XE, XM വേരിയന്റുകള്‍ക്ക് മുകളിലുള്ള XMS മാനുവല്‍ പതിപ്പിന് 17.20 ലക്ഷം രൂപയാണ് പ്രാരംഭ വില. XMA വേരിയന്റിന് മുകളില്‍ സ്ഥാനം പിടിക്കുന്ന പുതിയ ടാറ്റ ഹാരിയര്‍ XMAS ഓട്ടോമാറ്റിക്കിന് 18.50 ലക്ഷം രൂപ മുതലാണ് വില. മേല്‍പ്പറഞ്ഞ വിലകള്‍ പ്രാരംഭ എക്‌സ്-ഷോറൂം വിലകള്‍ ആണ്.

XM, XMA എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ടാറ്റ ഹാരിയര്‍ XMS, XMAS വേരിയന്റുകള്‍ക്ക് ഏകദേശം 1.11 ലക്ഷം രൂപ വില കൂടുതലാണ്. സാധാരണ ഫിറ്റ്മെന്റായി പനോരമിക് സണ്‍റൂഫ് വരുന്നു. നേരത്തെ, ഇത് XT+, XTA+, XZ+, XZA+, XZS, XZAS എന്നീ വേരിയന്റുകളില്‍ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. ഫീച്ചര്‍ ലിസ്റ്റില്‍ എട്ട് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ORVM, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

പുതിയ ടാറ്റ ഹാരിയര്‍ XMS, XMAS വേരിയന്റുകള്‍ക്ക് XM, XMA മോഡലുകളില്‍ വാഗ്ദാനം ചെയ്യുന്ന സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം നഷ്ടപ്പെടുന്നു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്ന അതേ 2.0 എല്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ വേരിയന്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. XMS വേരിയന്റില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണുള്ളത്, XMAS വേരിയന്റിന് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News