Social Media; കുഞ്ഞുങ്ങളുമായി വീട്ടുടമയെ കാണാന്‍ എത്തിയ മാന്‍; വൈറലായി വീഡിയോ

മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്. പൊതുവെ മൃഗങ്ങളുടെ കുസൃതികളും മനുഷ്യരുമായുള്ള സൗഹൃദങ്ങളുമൊക്കെ ആണ് വീഡിയോകളിലുള്ളത്. വൈറല്‍ ഹോഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ മാന്‍ തന്റെ കുഞ്ഞുങ്ങളെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാണ് വീഡിയോ.

യുഎസിലെ ന്യൂ ജെഴ്‌സിയിലാണ് ഈ രസകരമായ സംഭവം നടക്കുന്നത്. വീടിന്റെ പുറക് വശത്ത് എത്തിയ മാനും വീട്ടുകാരിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വൈറലാകുന്നത്. ദിവസവും ഒറ്റയ്ക്ക് ഭക്ഷണം തേടി വന്നിരുന്ന മാന്‍ പെട്ടെന്ന് ഒരു ദിവസം കുഞ്ഞിനെയും കൊണ്ടാണ് ആ വീട്ടിലേക്ക് എത്തുന്നത്. കുഞ്ഞിനെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു മാനിന്റെ ലക്ഷ്യം.

കുഞ്ഞുങ്ങളെയും കൊണ്ട് വന്ന് എന്റെ കൈയില്‍ നിന്ന് കുക്കീസ് വാങ്ങാനാണോ നിന്റെ ഉദ്ദേശ്യം എന്ന രസകരമായ ചോദ്യമാണ് സ്ത്രീ മാനിനോട് ചോദിക്കുന്നത്. അവളുടെ ചോദ്യങ്ങള്‍ ആ തള്ള മാന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നത് വീഡിയോയില്‍ കാണാം. കാരിസ് എന്നാണ് മാനിന് സ്ത്രീ പേരിട്ടിരിക്കുന്നത്. ഇത് ആരുടെ കുഞ്ഞാണ് എന്ന് സ്ത്രീ ചോദിക്കുമ്പോള്‍ സ്വന്തം കുഞ്ഞാണ് എന്ന് തെളിയിക്കാന്‍ ആ അമ്മ മാന്‍ കുഞ്ഞിനെ നക്കുന്നതും വീഡിയോയില്‍ കാണാം. അങ്ങനെയാണ് ആ മാനിന്റെ കുഞ്ഞ് തന്നെയാണെന്ന് അവള്‍ മനസിലാക്കുന്നത്. ഏറെ രസകരമാണ് ഈ വീഡിയോ. മനുഷ്യരുമായി മൃഗങ്ങള്‍ വേഗത്തില്‍ ചങ്ങാത്തം കൂടുമെന്നതിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഈ വീഡിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News