റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; വിദ്യാര്‍ഥികളടക്കം ആറുപേർ മരിച്ചു

റഷ്യയിലെ ഈഷവ്ക് നഗരത്തിലെ സ്‌കൂളില്‍ വെടിവെപ്പ്. ആറുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വിദ്യാർത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്ത ശേഷം അക്രമി സ്വയം നിറയൊഴിച്ചു.

രണ്ട് പിസ്റ്റലുമായാണ് അക്രമി സ്‌കൂളിൽ പ്രവേശിച്ചത്. ആ സമയം സ്‌കൂളിൽ ആയിരം കുട്ടികളും 80 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. സ്‌കൂളിലെ മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here