Mattannur: വഖഫ് തട്ടിപ്പ്; അന്വേഷണസംഘം രേഖകള്‍ കസ്റ്റഡിയിലെടുത്തു

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി പ്രതിയായ മട്ടന്നൂര്‍ വഖഫ് തട്ടിപ്പ് കേസില്‍ മസ്ജിദ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണസംഘം കസ്റ്റഡിയിലെത്തു.വരവ് ചിലവ് കണക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളുമാണ് പൊലീസ് പരിശോധിക്കുന്നത്.

മസ്ജിദ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വരവ് ചിലവ് കണക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളും ഉള്‍ക്കൊള്ളുന്ന രേഖകളാണ് പോലീസ് പരിശോധിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കിയത്. പ്രാഥമിക അന്വേഷണഘട്ടത്തില്‍ രേഖകള്‍ കൈമാറാന്‍ പ്രതികള്‍ തയ്യാറായിരുന്നില്ല. അറസ്റ്റിന് പിന്നാലെയാണ് ഡേ ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചത്. ഡേ ബുക്കില്‍ ഉള്‍പ്പെടെ കൃത്രിമം നടന്നുവെന്ന് വഖഫ് ബോര്‍ഡ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു.മസ്ജിദ് നിര്‍മാണം,ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് കണക്കുകളില്‍ തിരിമറി നടന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തായിരുന്നു.അതേ സമയം വിശ്വാസികളെ വഞ്ചിച്ചത് പോരാതെ തട്ടിപ്പിന് വിശ്വാസത്തെ മറയാക്കുക കൂടിയാണ് ലീഗ് കോണ്‍ഗ്രസ്സ് നേതാക്കളെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്.ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി,കോണ്‍ഗ്രസ് നേതാവ് കുഞ്ഞഹമ്മദ് മാസ്റ്റര്‍,ലീഗ് നേതാവ് യു മഹറൂഫ് എന്നിവരാണ് പ്രതികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here