അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവായ ബോണി കപൂറിന്റെയും മൂത്ത മകളും ബോളിവുഡ് സിനിമ നടിയുമായ താരമാണ് ജാൻവി കപൂർ. ശ്രീദേവി മരിച്ച അതെ വർഷം തന്നെയായിരുന്നു ജാൻവിയുടെ സിനിമ പ്രവേശനം.
ADVERTISEMENT
മകളുടെ ആദ്യ സിനിമ കാണാൻ കാത്തു നിൽക്കാതെ പോയെങ്കിലും ജാൻവിയുടെ അരങ്ങേറ്റം മോശമായില്ല. ദഡാക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി സിനിമയിലേക്ക് എത്തിയത്. പിന്നീട് നെറ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസിലാണ് ജാൻവി അഭിനയിച്ചത്. അത് കഴിഞ്ഞ് ഒ.ടി.ടിയിൽ തന്നെ ഇറങ്ങിയ ഗുഞ്ചൻ സാക്സിന – ദി കാർഗിൽ ഗേൾ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ജാൻവി അഭിനയിച്ചത്.
വീണ്ടും ജാൻവി ഓരോ ഹൊറർ കോമഡി ചിത്രത്തിലും കൂടി അഭിനയിച്ചിരുന്നു. റൂഹിയിലെ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ഇതുവരെ അഭിനയിച്ചതിൽ ആദ്യ സിനിമ ഒഴിച്ച് ബാക്കി സിനിമകളെല്ലാം ഫീമെയിൽ ഓറിയന്റഡ് ചിത്രങ്ങളായിരുന്നു.
ജാൻവിയുടെ അടുത്ത ഇറങ്ങാൻ പോകുന്ന സിനിമയും അത്തരത്തിൽ ഒന്നാണ്. മലയാളത്തിൽ ഹിറ്റായ ഹെലന്റെ ഹിന്ദി റീമേക്കായ മിലിയാണ് ജാൻവിയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ. മിലിയുടെ പ്രൊമോഷന്റെ ഭാഗമായി നടക്കുന്ന ഷൂട്ടിൽ ജാൻവി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ സാരിയിൽ ഒരു ദേവതയെ പോലെ തിളങ്ങിയ ജാൻവിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് വിഷ്വൽ അഫേഴ്സ് ആണ്.
അതേസമയം, തന്യ ഖവാരിയുടെ സ്റ്റൈലിങ്ങിൽ മനീഷ് മൽഹോത്രയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് കമന്റുകളും താഴെ വരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.