ഇന്ത്യയെ തോൽപ്പിച്ചാൽ ‘സിംബാബ്വെക്കാരനെ വിവാഹം ചെയ്യും; പാക് നടിയുടെ ട്വീറ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ സിംബാബ്വെ ഇന്ത്യയെ അട്ടിമറിച്ചാൽ താൻ സിംബാബ്വെക്കാരനെ വിവാഹം ചെയ്യുമെന്ന പാകിസ്താൻ നടി സെഹർ ഷിൻവാരിയുടെ ട്വീറ്റാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ട്വിറ്ററിലൂടെ സെഹർ ഷിൻവാരിയുടെ
പ്രഖ്യാപനം.

സിംബാബ്വെയോട് ഒരു റൺസിന് തോറ്റതാണ് പാകിസ്താന്റെ സെമി പ്രതീക്ഷകൾ തുലാസിലാക്കിയത്. ദക്ഷിണാഫ്രിക്കയെ തോൽപിച്ചതോടെ പാകിസ്താൻ ഗ്രൂപ്പ് രണ്ടിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഇന്ത്യ അടുത്ത മത്സരത്തിൽ തോറ്റാൽ മാത്രമേ പാകിസ്താന് സെമി പ്രതീക്ഷക്ക് വകയുള്ളൂ.ഞായറാഴ്ച ഇന്ത്യ സിംബാബ്വെയെ നേരിടാനിരിക്കെ പാക് നടി സെഹർ ഷിൻവാരി പങ്കിട്ട ട്വീറ്റ് ഇപ്പോൾ ഏറെ വൈറലാണ്. ടീം ഇന്ത്യയെ സിംബാബ്വെ തോൽപിച്ചാൽ താൻ സിംബാബ്വെക്കാരനെ ജീവിത പങ്കാളിയാക്കുമെന്നാണ് സെഹർ ഷിൻവാരി ട്വീറ്റ് ചെയ്തത്. അതിശയകരമായ പ്രകടനത്തിലൂടെ സിക്കന്തർ റാസ സിംബാബ്വെയെ വിജയത്തേരേറ്റുമെന്നും പാകിസ്താൻ സെമിയിലെത്തുമെന്നുമാണ് നടിയുടെ മറ്റൊരു ട്വീറ്റ്.

അതേസമയം, അനവധി പേരാണ് ഇതിന് മറുപടിയുമായി എത്തിയിരിക്കുന്നത്. പാകിസ്താനിലെ ഹൈദരാബാദിൽ ജനിച്ച സെഹർ കൊഹാത് ആസ്ഥാനമായുള്ള ഷിൻവാരി ഗോത്രക്കാരിയാണ്. 2014 ൽ എ.വി.ടി ഖൈബറിലെ സൈർ സാവ സെയർ എന്ന കോമഡി പരമ്പരയിലൂടെ കരിയർ ആരംഭിച്ച സെഹർ കറാച്ചി സ്റ്റേഷനിലെ പ്രഭാത പരിപാടിയുടെ അവതാരകയായിരുന്നു. ടിക്ക് ടോക്കിലും ഇൻസ്റ്റഗ്രാമിലും സജീവമായ സെഹർ സമൂഹ മാധ്യമങ്ങളിൽ സുപരിചിതയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 25.5 k ഫോളോവേഴ്സ് സെഹറിനുണ്ട്. ഏതായാലും സെഹറിന്റെ ധീരമായ ട്വീറ്റോടെ ഞായറാഴ്ചത്തെ ഇന്ത്യ- സിംബാബ്‌വെ മത്സരമാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here