Sanu Jose: നൈജീരിയന്‍ കപ്പലില്‍ 15 പേരുണ്ടെന്ന് സനു ജോസ്

ഗിനിയയില്‍(Guinea) തടവിലാക്കപ്പെട്ട നൈജീരിയന്‍ കപ്പലില്‍ 15 പേരുണ്ടെന്ന് തടവിലുള്ള മലയാളി നാവികന്‍ സനു ജോസ്(Sanu Jose). നാവികരെ ഉടന്‍ നൈജീരിയയിലേക്ക് കൊണ്ടുപോകും. നൈജീരിയയിലെത്തി പ്രശ്‌നം നേരിടാന്‍ മാനസികമായി തയ്യാറെടുക്കുകയാണെന്ന് സനുജോസ് പുതിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലായിരുന്നു ഓഗസ്റ്റ് 9ന് മൂന്ന് മലയാളികള്‍ ഉള്‍പ്പെടുന്ന 26 നാവികരെ നൈജീരിയ തടവിലാക്കിയത്. മൂന്ന് ദിവസം മുമ്പ് എല്ലാ കപ്പല്‍ ജീവനക്കാരുടെയും പാസ്പോര്‍ട്ട് ഗിനിയന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

കപ്പലിന്റെ നിയമപരമായ യാത്ര സൂചിപ്പിക്കുന്ന പ്രധാന രേഖകള്‍ നൈജീരിയക്ക് കൈമാറിയിരുന്നു. ഇതിനൊപ്പം കപ്പല്‍ അധികൃതര്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here