ഗ്രെഗ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാന്‍ | Greg Barclay

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേയെ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന സമിതിയാണ് ഐ.സി.സി. രണ്ട് വര്‍ഷമാണ് ഐ.സി.സി ചെയര്‍മാന്‍റെ കാലാവധി.

മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ബാര്‍ക്ലേ 2020 ഡിസംബറിലാണ് ആദ്യമായി ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഗ്രെഗ് ബാര്‍ക്ലേക്കെതിരെ മത്സരിക്കാന്‍ സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ ടവേംഗ്വ മുഖുഹ്‍ലാനി നാമനിര്‍ദ്ദേശ പത്രിക നൽകിയെങ്കിലും പിന്നീട് അദ്ദേഹം പത്രിക പിന്‍വലിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News