ADVERTISEMENT
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തന്റെ പേര്, ഫോട്ടോ, ശബ്ദം എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്നും മറ്റുള്ളവരെ തടയണമെന്ന് ഹർജിയുമായി വെള്ളിയാഴ്ചയാണ് അമിതാബ് ബച്ചന്‍ കേസ് ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് അമിതാഭ് ബച്ചന് വേണ്ടി കോടതിയില്‍ ഹാജരായത്.
അമിതാഭിന്റെ താരപദവി അനുവാദമില്ലാതെ ഉപയോഗപ്പെടുത്തി സ്വന്തം ബിസിനസ് വളര്‍ത്തുന്ന പ്രവണതയുണ്ടെന്ന് ജസ്റ്റിസ് നവീന്‍ ചൗള ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.