ഫ്രാന്‍സ് മികച്ച പ്രകടനം കൊണ്ട് അതിശയിപ്പിച്ചു: ഇമ്മാനുവല്‍ മാക്രോണ്‍

ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനയോടു പരാജയപ്പെട്ട ഫ്രാന്‍സ് ടീമിനെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മത്സര ശേഷം മൈതാനത്ത് ഇറങ്ങി. നിങ്ങളെക്കുറിച്ച് അഭിമാനം മാത്രമെന്ന് പിന്നീട് ടീമിന്റെ ഡ്രസിങ് റൂമില്‍ എത്തിയ പ്രസിഡന്റ് പറഞ്ഞു. ഫൈനലില്‍ ഹാട്രിക് നേടി ഗംഭീര പ്രകടനം കാഴ്ചവച്ച കിലിയന്‍ എംബാപ്പെയെ മാക്രോണ്‍ ചേര്‍ത്തുപിടിച്ചു. സോഷ്യല്‍ മീഡിയ കൈയടിയോടെയാണ് ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തത്.

ടീം പരാജയപ്പെട്ടത് ദുഃഖകരവും നിരാശാജനകവുമാണെന്ന് മാക്രോണ്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ അവര്‍ ജനങ്ങളെ അഭിമാനഭരിതരാക്കി, മികച്ച പ്രകടനം കൊണ്ട് അതിശയിപ്പിച്ചു- മാക്രോണ്‍ പറഞ്ഞു. എംബാപ്പെയുടെ പ്രകടനത്തെ പ്രസിഡന്റ് എടുത്തു പറഞ്ഞു. ഇരുപത്തിനാലു വയസ്സിനിടെ രണ്ടു ലോകകപ്പ് കളിച്ച താരമാണ് എംബാപ്പെയെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News