അമ്മയെ കാണാന്‍ നരേന്ദ്ര മോദി ആശുപത്രിയിലെത്തി

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ഹീരാബെന്നിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അഹമ്മദാബാദിലെ യു എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് ഹീരാബെന്നിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹീരാബെന്നിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിയും കുടംബവും മൈസൂരില്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ ആര്‍ക്കും സാരമായ പരുക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like