ഇന്ന് ലോക ഹിന്ദി ദിനം; കേന്ദ്ര സര്‍ക്കാര്‍ ഭാഷാവിവേചനത്തിന് ശ്രമിക്കുന്നു: ഡി രാജ

ഇന്ന് ലോക ഹിന്ദി ദിനം. 1975-ല്‍ നടന്ന ആദ്യ ലോക ഹിന്ദി സമ്മേളനത്തിന്റെ ആദരസൂചകമായിട്ടാണ് എല്ലാവര്‍ഷവും ജനുവരി പത്തിന് ഹിന്ദി ദിനം ആചരിക്കുന്നത്. രാജ്യം ഹിന്ദി ദിനം ആഘോഷിക്കുമ്പോഴും ഭാഷ തിരിച്ചുള്ള വിവേചനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് ശ്രമമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

രാജ്യം ഇന്ന് ഹിന്ദി ദിവസം, ആഘോഷിക്കുമ്പോഴും സംഘപരിവാറിന്റെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന ആശയം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ മെഡിക്കല്‍ പഠനം ഹിന്ദിയിലാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. വിദേശത്തുള്‍പ്പെടെ ജോലി സാധ്യത കുറയുന്ന കാലത്താണ് കേന്ദ്ര ജോലികളില്‍ നിന്ന് ഹിന്ദി ഇതര ഭാഷക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നത്.

കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ വലിയ ദുരിതമാണ് കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്നത്.രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവാദ ശുപാര്‍ശയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആര്‍എസ്എസ് അജണ്ട അടിച്ചേല്‍പ്പിക്കുവാന്‍ ഉള്ള ശ്രമങ്ങളാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here