ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ നടൻ 

ബോളിവുഡ് താരം ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ നടനായി വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട പട്ടികയിൽ  വെളിപ്പെടുത്തുന്നു. 770 മില്യൺ ഡോളർ ആസ്തിയുള്ള നടനായാണ്  ഷാരൂഖ് ഖാനെ ലിസ്റ്റ് ചെയ്തിരിക്കുന്നത് . ഷാരൂഖ് ഖാൻ മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യക്കാരൻ.  നാല് വർഷം സിനിമകളിൽ നിന്ന് വിട്ടു നിന്നിട്ടും നടന്റെ ആസ്തിയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഷാരൂഖ് ഖാൻ ഒരിടവേളക്ക്  ശേഷം പഠാനിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്,  . ഷാരൂഖിന് അഭിനയത്തിന് പുറമെ ഒരു സ്‌പോർട്‌സ് ബിസിനസ്സും അദ്ദേഹത്തിന്റെ VFX കമ്പനിയും മറ്റ് നിരവധി ബിസിനസ്സ് സംരംഭങ്ങളും ഉണ്ട്.

1 ബില്യൺ ഡോളറുമായി സീൻഫെൽഡ് താരം ജെറി സീൻഫെൽഡും ടൈലർ പെറിയുമാണ് പട്ടികയിൽ മുന്നിൽ. 800 മില്യൺ ഡോളറുമായി ഡ്വെയ്ൻ ജോൺസൺ  തൊട്ടു പിന്നിലുണ്ട്.

ടോപ്പ് ഗൺ താരം ടോം ക്രൂയിസ് 620 മില്യൺ ഡോളറുമായി പട്ടികയിൽ കിംഗ് ഖാന് പുറകിലാണ്. ഈ പട്ടികയിൽ ഷാരൂഖ് ഖാൻ ഒഴികെയുള്ള ഒരേയൊരു നോൺ-അമേരിക്കൻ, $520 മില്യൺ ഉള്ള ജാക്കി ചാൻ മാത്രമാണ്. ജോർജ്ജ് ക്ലൂണിയും റോബർട്ട് ഡി നിരോയും 500 മില്യൺ ഡോളറുമായി പട്ടികയിൽ ഇടം നേടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News