ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് എംവി ജയരാജന്‍

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നാട് ഒരുമിച്ച് നില്‍ക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റാകില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎം തില്ലങ്കേരിയില്‍ നടത്തിയ രാഷ്ട്രീയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംവി ജയരാജന്‍.

ക്വട്ടേഷന് രാഷ്ട്രീയമില്ല. അതൊരു സാമൂഹ്യ തിന്മയാണ്. പെട്ടെന്ന്‌ ഉണ്ടാക്കുന്ന പണം കൊണ്ട് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ അസാധാരണ ജീവിതം നയിക്കുന്നു. സമ്പത്തിലൂടെ എന്തും നേടാമെന്ന ഹുങ്കാണ് ഇതിന് പിന്നില്‍, പാര്‍ട്ടിയുടെ നവമാധ്യമ പ്രചരണം ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ലെന്നും എം വി ജയരാജന്‍ തുറന്നടിച്ചു.

പാര്‍ട്ടി നേതൃത്വവും അംഗങ്ങളുമാണ് തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖമെന്ന് പൊതുയോഗത്തില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരിയിലെ പാര്‍ട്ടിയെന്നാല്‍ ആകാശും കൂട്ടരുമല്ല. ക്വട്ടേഷന്‍ സംഘത്തെ ഒറ്റപ്പെടുത്തിയ പാര്‍ട്ടിയാണ് ഇതെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

തില്ലങ്കേരിയിലെ വനിതാ ഡിവൈഎഫ്ഐ നേതാവിനെ സമൂഹ മാധ്യമങ്ങളില്‍
അപമാനിച്ച കേസില്‍ തില്ലങ്കേരി സ്വദേശി ആകാശും കൂട്ടരും നിയമനടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് സിപിഐഎം രാഷ്ട്രീയപൊതുയോഗം സംഘടിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News