ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കോട്ടയം തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. തിരുവഞ്ചൂര്‍ പോളചിറ ലക്ഷം വീട് കോളനിയിലാണ് സംഭവം. വന്നല്ലൂര്‍കര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. ഷൈജുവിന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

ലാലുവിന്റെ വീടിനു മുന്നില്‍ രക്തക്കറ കണ്ടെത്തി. കൃത്യത്തിനു ശേഷം 100 മീറ്റര്‍ ഇപ്പുറം റോഡ് അരികിലെ മറ്റൊരു വീടിനു മുന്നില്‍ ജഡം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പൊലീസ് കരുതുന്നു. ബിഎസ്പി പ്രവര്‍ത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയിരുന്നു. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. പോസ്റ്ററുകള്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു ജഡം. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News