തൃശൂരിൽ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

തൃശൂർ മാന്ദാമംഗലത്ത് മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കുട്ടിയുടെ പിതാവ് അനീഷും മാതാവ് അശ്വതിയും വെട്ടുകാട് എന്ന സ്ഥലത്തേക്ക് പോയിരിക്കുകയായിരുന്നു.

Also read:ഇടുക്കി ജില്ലയിൽ മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും

അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധയിൽ നിന്ന് മാറിയ സമയത്താണ് കുട്ടി ആൾ മറയില്ലാത്തകിണറ്റിലേക്ക് വീണത്. അനീഷിന്റെ സഹോദരിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News