
പന്നിക്ക് വെച്ച ഇലക്ട്രിക് കമ്പിയില്‍ കാല്‍ തട്ടി ഒരു കുട്ടി മരിച്ച സംഭവം യു ഡി എഫ് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്ന് എ വിജയരാഘവന്‍. രാവിലെ നോക്കിയപ്പോള്‍ ആണ് എന്താണ് എന്ന് മനസ്സിലായത്. പന്നിക്കെണി വെച്ച് ഇറച്ചിയാക്കി കാശ് ആക്കുന്നത് യു ഡി എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും പറ്റിയാല്‍ കൊടിയും പിടിച്ച് ഇറങ്ങിയിട്ട് പിണറായി മറുപടി പറയണമെന്ന് ആവശ്യപ്പെടും. യു ഡി എഫ് പരിഭ്രാന്തിയില്‍ ആണ്. ജയിക്കാന്‍ തെറ്റായ ശൈലി ആണ് സ്വീകരിക്കുന്നത്. കളവ് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. തെറ്റായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രി ഇനി നിലമ്പൂരില്‍ വരുമ്പോള്‍ മൂന്നാമത്തെ മുഖ്യമന്ത്രി ആയിട്ടാവും വരികയെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ലെന്നും പിണറായി വിജയന്‍. ശരിയായ നന്മയുടെ രാഷ്ട്രീയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്. നില്‍ക്കക്കള്ളിയില്ലാതെ എന്ത് നിലപാടും സ്വീകരിക്കുന്ന അവസ്ഥയാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here