കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ യുവാവ് മരിച്ചു

കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൈകീട്ട് 5.50 ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് അവശനിലയിൽ യുവാവിനെ യാത്രക്കാർ കണ്ടത്. എവിടെ വച്ചാണ് കുത്തേറ്റതെന്നോ , ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ല. സംഭവത്തിൽ പൊലീസും റെയിൽവേ പൊലീസും , ആർപിഎഫും അന്വേഷണം തുടങ്ങി.

Also Read: തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നിരത്തിലിറങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News