2026ലെ അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് ജേതാക്കൾക്ക് പുരസ്കാരമായി ലഭിക്കുക. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം ) എന്നീ സാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അവാർഡുകൾ.
തിരുവനന്തപുരത്ത് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി.കരുണാകരനും കവി പ്രഭാ വര്‍മ്മയും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 22ന് തലശ്ശേരിയില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങള്‍ക്കുള്ള അബുദാബി ശക്തി പുരസ്‌കാരങ്ങളും , ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരവുമാണ് പ്രഖ്യാപിച്ചത്. ശക്തി പുരസ്‌കാര്ത്തിന് ഇരുപത്തി അയ്യായിരവും, ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് അന്‍പതിനായിരം രൂപയുമാണ് ലഭിക്കുക.
ALSO READ: അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്; ‘ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ പോരാട്ടം തുടരും’
മികച്ച നോവൽ വിഭാഗത്തിൽ രണ്ടുപേർക്കാണ് അവാർഡ്. ലതാ ലക്ഷ്മി (കനൽ ഘട്ട്), ഹരിതാ സാവിത്രി (കുർബാൻ) എന്നിവർ പുരസ്കാരത്തിന് അർഹരായി. മികച്ച കഥയ്ക്കുള്ള പുരസ്കാരം സിത്താര എസ് (അമ്ലം) നേടി. വിനീഷ് മണിയൂറിന്റെ എം എൻ വിജയനും, ഐ എം വിജയനും ആര്യ ഗോപിയുടെ കണ്ണാടിയിലെ ദൈവം മികച്ച കവിതയ്ക്കുള്ള പുരസ്കാരം നേടി. ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരത്തിന് നിലമ്പൂർ ആയിഷ അർഹയായി. ആഗസ്റ്റ് 22ന് തലശ്ശേരിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
മറ്റ് പുരസ്കാരങ്ങൾ
നാടകം – ഹേമന്ത് കുമാർ (ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി ), സുധീർ അമ്പലപ്പാട്ട് (വിയർപ്പ് ഗ്രന്ഥികളിൽ പൊടി മരുന്ന് പുകയുന്നത് എന്തുകൊണ്ട്)
ബാലസാഹിത്യം – ജനു (വൈകി വിടർന്ന മയിൽപീലികൾ), എൻ ജി നയൻതാര (പച്ചില കുടുക്ക )
നിരൂപണം – ഇ പി രാജഗോപാൽ (ഭാഷ ഭാവന വിനിമയം), നൗഷാദ് എസ് (കഥ പറച്ചിൽ ഒരു പ്രതിവ്യവഹാരമാണ് )
വിജ്ഞാന സാഹിത്യം – ഡോ. ചന്ദ്രദാസൻ, ബിനീഷ് പുതുപ്പണം
ഇതര സാഹിത്യം – സുധാകരൻ ചന്തവിള, ഡോ. കെ. ശ്രീകുമാർ
പ്രത്യേക പുരസ്കാരങ്ങൾ
ഡോ. രാജാവാര്യർ
സുധ എസ് നന്ദൻ
ഡോ. അനുപമ ബാലകൃഷ്ണൻ
കെ. ടി. രാജീവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

