
തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിക്ക് നേരെ എബിവിപി ആക്രമണം. രണ്ടാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥി വിജിത്തിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ശാഖയില്‍ വരുന്നില്ല എന്നു പറഞ്ഞ് മൂന്നു മാസം മുമ്പ് എബിവിപിക്കാര്‍ വിജിത്തിനെ ആക്രമിച്ചിരുന്നു. ഇതേ വൈരാഗ്യത്താലാണ് വ്യാഴാഴ്ചയും ആക്രമണമുണ്ടായത്. ബൈക്കില്‍ വരവേ കോളേജ് ഗേറ്റിന് സമീപം വച്ച് തള്ളിയിടുകയും ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. വിജിത്തിന് പരുക്കേറ്റിട്ടുണ്ട്. പാറശാല പൊലീസില്‍ പരാതി നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here