പത്തനംതിട്ടയിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് അപകടം; ഒരു ഉദ്യോഗസ്ഥൻ മരിച്ചു

ACCIDENT

എരുമേലി – പമ്പ ശബരിമല പാതയിൽ ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തിരുവല്ല ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥൻ രഞ്ജിത്താണ് മരിച്ചത്. തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ വൈകുന്നേരമായിരുന്നു അപകടം നടന്നത്.

കുത്തിറക്കത്തിൽ നിന്നു വന്ന ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം തെറ്റി ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചു മറിയുകയായിരുന്നു.  അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെട്ടു. കണമലയിലെ ഫോറസ്റ്റ് വകുപ്പിന്റെയും വാഹനം ഇതിൽ ഉൾപ്പെടുന്നു.ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയതായിരുന്നു രഞ്ജിത്ത്.മറ്റ് ഉദ്യോഗസ്ഥർക്ക് ആർക്കും ഗുരുതര പരുക്കില്ല.

ALSO READ:ഓടുന്ന ബസിൽ പെൺകുട്ടിയെ കടന്നുപിടിച്ചു; ആലപ്പുഴയിൽ കെഎസ്ആർടിസി ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ച് ഡ്രൈവറും നാട്ടുകാരും

ENGLISH SUMMARY: An accident occurred on the Erumeli-Pamba Sabarimala route when a Fire Force vehicle lost control and collided with several other vehicles. The incident took place in the evening at Alappatt Junction in Thulappally; the Fire Force vehicle, descending a steep slope, lost control, crashed into multiple vehicles, and overturned.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News