അദാനിക്കെതിരെ സെബി അന്വേഷണം

അദാനിക്കെതിരെ സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റിലേറ്റഡ് പാര്‍ട്ടി ഇടപാടുകളില്‍ ചട്ടലംഘനം ഉണ്ടായോ എന്നാണ് സെബി പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോര്‍ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ 13 വര്‍ഷങ്ങളായി ഗൗതം അദാനിയുടെ പോര്‍ട്ട്-ടു-പവര്‍ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്ന് കമ്പനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വിനോദ് അദാനി ഈ മൂന്ന് കമ്പനികളുടെയും, ഉടമയോ, ഡയറക്ടറോ ആണെന്ന് സെബിക്ക് വിവരം ലഭിച്ചതയാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇതുസംബന്ധിച്ച് സെബിയോ അദാനി ഗ്രൂപ്പോ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഊതിപ്പെരുപ്പിച്ചതാണെന്നും അദാനി ഗ്രൂപ്പ് നേടിയെടുത്ത ലോണുകളില്‍ സംശയം ഉണ്ടെന്നും ആയിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉണ്ടായിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ ഓരോ ആഴ്ചയും മൂവായിരം കോടി രൂപ വച്ച് അദാനിയുടെ ആസ്തിയില്‍ നിന്നും നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഓഹരി വിപണിയില്‍ നിന്ന് നേരിട്ട വലിയ തിരിച്ചടിയില്‍ നിന്നും പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് അദാനി ഗ്രൂപ്പ്. എങ്കിലും അദാനി വില തകര്‍ച്ചയുടെ അനുരണനങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും തെരുവിലും ഉയര്‍ത്തിവിട്ട പ്രതിഷേധം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like