ബാംഗളൂരുവിലെ ഐഐഎസ് സിയിൽ ആർഎസ്ഐ – ഇന്ത്യ 2026 സമാപന ചടങ്ങ് സംഘടിപ്പിച്ച് അദാനി ഗ്രൂപ്പും സിഇഇ – യുഎസ്എയും

യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ എക്സലൻസ് ഇൻ എഡ്യൂക്കേഷനുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ബാംഗളൂരുവിലെ ഐഐഎസ് സിയിൽ ആർഎസ്ഐ – ഇന്ത്യ 2026 സമാപന ചടങ്ങ് സംഘടിപ്പിച്ചു. ആറ് ആഴ്ചയോളം നീണ്ടുനിന്ന ഈ ഗവേഷണ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ വിഷയങ്ങളിൽ താൽപ്പര്യം വളർത്തുന്നതിനും അവരെ ഗവേഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായാണ് ഈ ഉന്നതതല പരിശീലനം നൽകുന്നത്.

അമേരിക്കയിലെ എംഐടിയിലെ പ്രശസ്തമായ ആർഎസ്ഐ മാതൃകയിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട 32 വിദ്യാർത്ഥികൾ ഐഐഎസ് സി ഫാക്കൽറ്റികളുടെ കീഴിൽ വിപുലമായ ഗവേഷണങ്ങളിൽ പങ്കുചേർന്നു. ഹൈസ്കൂൾ തലത്തിൽ തന്നെ ശാസ്ത്ര ഗവേഷണങ്ങളിൽ പ്രായോഗിക പരിചയം ലഭിക്കുന്നത് കുട്ടികൾക്ക് ഭാവിയിൽ ഈ മേഖലയിൽ കരിയർ തെരഞ്ഞെടുക്കാൻ സഹായകമാകുമെന്ന് പ്രൊഫസർ ദീപക് സൈനി പറഞ്ഞു.

Also Read: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമ വിഭാഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സൗജന്യമായി ഇത്തരത്തിലൊരു വലിയ അവസരം ഒരുക്കിയതിനെ വിദ്യാർത്ഥികളായ തനിഷ്ക്, പ്രദ്യുൻ, ശിവ് മാൻഡ്ലിക് എന്നിവർ അഭിനന്ദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News