
അൻവർ പറയുന്ന അസംബന്ധങ്ങൾ വാർത്തയാക്കുന്ന അത് അമൃതു പോലെ കാണുന്ന റിപ്പോർട്ടർ ചാനലിലെ എഡിറ്റർമാരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വലിച്ചുകീറി സി പി ഐ എം സംസ്ഥാന കമ്മിറ്റയംഗം അഡ്വ.കെ.അനിൽകുമാർ. ചാനൽ മുതലാളിയെപ്പറ്റി ഒരുവൻ തെമ്മാടിത്തരം പറഞ്ഞാൽ മുതലാളിയുടെ പടം വച്ച് കാർഡിറക്കുമോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. വായിക്കാം കുറുപ്പിന്റെ പൂർണരൂപം.
ഏതു സഖാവിൻ്റെ രക്തമാണു് ഊറ്റിയത്. പി.വി അൻവർ ഒരു എടുക്കാച്ചരക്കാണ്. അല്പം നിലവാരം പോലും ഇല്ലാത്തയാൾക്ക് എന്തൊരു മാധ്യമ പരിഗണന. അയാൾ വന്നാലുടൻ എല്ലാ ചാനലിലും ലൈവ് അയാൾ വിളമ്പുന്ന അസംബന്ധം മാധ്യമങ്ങൾക്ക് അമൃത്. അയാളുടെ പടം വച്ച് കാർഡ്
അയാൾ സി പി ഐ എം അംഗമായിരുന്നില്ല. അയാൾ എൽ ഡി എഫിനെതിരെ തിരിഞ്ഞപ്പോൾ ഒരു പാർടി സഖാവു പോലും പോയില്ല. എന്നിട്ടും സഖാക്കൾക്കായി വക്കാലത്തെടുക്കുന്നു. റിപ്പോർട്ടർ ചാനലിലെ എഡിറ്റർമാർ. ഇത്തരമൊരു കാർഡ് ഇറക്കുന്നതിൻ്റെ മര്യാദ എന്ത്?
മുഖ്യമന്ത്രിയുടെ പടം വച്ച്, മുഹമ്മദ് റിയാസിൻ്റെ പടം വച്ച്, ഇത് മാധ്യമ പ്രവർത്തനമേയല്ല. തിരിച്ച് ചാനൽ മുതലാളിയെപ്പറ്റി ഒരുവൻ
തെമ്മാടിത്തരം പറഞ്ഞാൽ മുതലാളിയുടെ പടം വച്ച് കാർഡിറക്കുമോ?
എന്തിനും ഒരതിരുണ്ട്. അൻവറുടെ കൂലിപ്പണിക്കാരായി ചാനലുകൾ മാറരുത്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഇത് സ്ഥിരം പരിപാടിയാക്കാമെന്നായിരിക്കും. അൻവറിൻ്റെ പാഴ് വർത്തമാനങ്ങൾ വച്ച് ഇനി കാർഡിറക്കുന്നതിനു മുമ്പ് ഒന്നാലോചിക്കുക.
കൊടിയേരി പറഞ്ഞത് ഓർക്കുക. നിങ്ങൾ താങ്ങൂല..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here